കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോൾ. നാട്ടിൽ അവധിക്കാലം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ”ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്.
ചിത്രം വൈറലായതോടെ ഇതിന് വിമർശനങ്ങളും എത്തി. താരത്തിനെതിരെ വന്ന വിമർശനത്തിന് പതിവ് സ്റ്റൈലിൽ മറുപടി കൊടുത്തിരിക്കുകയാണ് താരം. ”ഇത് ഇപ്പോ ട്രെൻഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്‌റ്റോറീസ് കാണുമ്പോൾ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മിൽ ചേർച്ചയില്ല” എന്നാണ് ഒരു കമന്റ്.”വീട്ടിൽ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി. മാസ്‌ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യിൽ ഉണ്ടെന്ന മറുപടിയും താരം നൽകിയിട്ടുണ്ട്. ഇത് കേരള പൊലീസ് കാണണ്ടെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.
മഴക്കാലത്ത് പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ”വെറുതെ ഒരീസം ഉച്ചക്ക്..പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ..വീഡിയോലുള്ളത് ഉണ്ണിയേട്ടൻ, കുഞ്ഞുമാനേട്ടൻ, രവിയണ്ണൻ” എന്ന ക്യാപഷനോടെയാണ് വീഡിയോ പങ്കുവച്ചത്.