
മഞ്ജു വാരിയരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമ ആയ ‘മേരി ആവാസ് സുനോ’എന്നചിത്രം മെയ് 13ന് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസര്‍ ലോഞ്ചിനിടെ മഞ്ജു വാര്യരുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ചും അവരോടുള്ള ആരാധനയെ കുറിച്ചുമുള്ള ജയസൂര്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘വര്‍ഷങ്ങള്‍ക്ക് മുമ്പ്, പത്രം എന്നുപറയുന്ന സിനിമയില്‍ നായിക മഞ്ജു വാര്യര്‍ ആയിരുന്നു. അതിലൊരു വേഷമെങ്കിലും കിട്ടാനായിട്ട്, ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്‍റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ പല ദിവസങ്ങളും നടന്നപ്പോള്‍, അതിലൊരു ദിവസം ദൂരെനിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ ‘പത്രം’ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് മഞ്ജു വാര്യര്‍ എന്ന് പറയുന്ന ബ്രില്ല്യന്‍റായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമായിട്ടുള്ളൊരു കാര്യം തന്നെയാണ്. അന്നുമുതലേ ഒരുപാട് ആരാധിക്കുന്ന നായികയാണ്. പിന്നീട് എനിക്ക് ‘പത്രം’ എന്ന ആ സിനിമയില്‍, ഹനീഫ്ക്ക സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇതുപോലെ പത്രക്കാര്‍ ഇരിക്കുന്നതിന്‍റെ കൂട്ടത്തില്‍ ആദ്യത്തെയോ രണ്ടാമത്തെയോ നിരയിലിരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിരുന്നു. സിനിമയെ സ്നേഹിക്കാനായിട്ട് ചില വ്യക്തികള്‍ നമ്മള്‍ പോലും അറിയാതെ നമ്മെ സ്വാധീനിക്കാറുണ്ട്. മമ്മൂക്കയും ലാലേട്ടനും പോലെ അത്തരത്തിലൊരാളാണ് മഞ്ജുവും. ക്ലോസായ സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ തമാശയൊക്കെ പറഞ്ഞായിരുന്നു ഞങ്ങൾ എപ്പോഴും. ചിരിച്ച മുഖത്തോടെയല്ലാതെ കാണാറില്ല. സീനിയോരിറ്റിയും കാര്യങ്ങളും ഒന്നുമില്ലാതെ എന്നും ഒരു സ്റ്റുഡന്‍റിനെപ്പോലെയിരിക്കുന്നതിനാലാണ് ഇന്ന് സൂപ്പര്‍ സ്റ്റാറായിരിക്കുന്നത്”, ജയസൂര്യ പറഞ്ഞു.