
അടിക്കടിയുണ്ടാകുന്ന തീപ്പിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ വഴി തയസ്സപ്പെടുത്തിയതുള്‍പ്പെടെ 190 ഓളം നിയമലംഘനങ്ങൾ കണ്ടെത്തി കോര്‍പ്പറേഷന്‍. അശാസ്ത്രീയ നിര്‍മ്മിതികളാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതെന്നുകാട്ടി പോലീസും അഗ്‌നി ശമന സേനയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നിയമലംഘനം നടത്തിയ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്റ തീരുമാനിച്ചിരുന്നെങ്കിലും ഇതിനെതിരെ വ്യാപാരി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.