Spread the love
ഇന്ത്യ മതേതര രാജ്യം, വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ കടുത്ത നടപടിയെടുക്കണമെന്ന് നിർദ്ദേശവുമായി സുപ്രീംകോടതി. ‘മതത്തിന്റെ പേരിൽ നാം എവിടെയാണ് എത്തിനിൽക്കുന്നത്? ഇത് 21ാം നൂറ്റാണ്ടാണ്. വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം’ ഷഹീൻ അബ്‌ദുള‌ള എന്നയാളുടെ ഹർജി പരിഗണിക്കവെയാണ് കോടതി ശക്തമായ നിർദ്ദേശം നൽകിയത്.

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പരാതികൾക്ക് കാത്തുനിൽക്കാതെ സംസ്ഥാന സർക്കാരും പൊലീസും കേസെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന് തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എല്ലാ മതങ്ങളെയും ഒരുപോലെ കാണേണ്ട രാജ്യത്ത് ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ നിരീക്ഷിച്ചു. ഇന്ത്യ മതേതര രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടി ആവശ്യമാണ്.

Leave a Reply