Spread the love
കുട്ടികൾക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടി

ജില്ലയിൽ 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. ഇതിനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കണം. റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ കുട്ടികളിലേക്ക് വാക്സിൻ എത്തിക്കണമെന്നും കളക്ടർ ജാഫർ മാലിക് യോഗത്തിൽ നിർദ്ദേശിച്ചു. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി 56 സെക്ടറൽ മജിസ്ട്രേറ്റു മാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയതായും കളക്ടർ വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് ആയവർക്ക് അപകടങ്ങൾ ഉൾപ്പടെയുള്ള അടിയന്തര സാഹചര്യങ്ങൾ വന്നാൽ ചികിത്സിക്കുന്നതിനായി അമ്പലമുകൾ കോവിഡ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കോവിഡ് രോഗികൾക്കായി 10 കിടക്കകൾ മാറ്റിവച്ചതായി ജില്ലാ സർവൈലൻസ് ഓഫീസർ യോഗത്തിൽ അറിയിച്ചു.

Leave a Reply