Spread the love

കോവിഡ് രോഗികൾക്കു ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ചികിത്സ തേടിയെത്തുമ്പോൾ കോവിഡ് പോസിറ്റീവായതിൻ്റെ പേരിൽ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാൽ ആ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ കോവിഡ് സാഹര്യത്തിൽ നിലവിലെ പ്രവർത്തനങ്ങളും തുടർ നടപടികളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Leave a Reply