
ചെന്നൈ∙ നടന്‍ അജിത്തിനെ ആരോഗ്യ പരിശോധനകള്‍ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നും പതിവു പരിശോധനകളുടെ ഭാഗമാണെന്നും താരത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി.
അതേസമയം, വാര്‍ത്ത പരന്നതോടെ നടന്റെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്.