നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി മലയാള എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്നു.എണ്‍പത്തിയൊന്ന് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. 1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. അദ്ദേഹത്തിന്റെ നോവലുകൾ, ചെറുകഥകൾ, തിരക്കഥകൾ എന്നിവ കേരള സമൂഹത്തെക്കുറിച്ച് കൂടുതൽ പറയുന്നു. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന മലയാള ചിത്രത്തിന് 2000 ൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. 2003 ൽ പി. വേണു സംവിധാനം ചെയ്ത പരിണാമം (ദി ചേഞ്ച്) എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അഷ്ദോഡ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി. 2014 ൽ അദ്ദേഹത്തിന് സഞ്ജയൻ അവാർഡ് ലഭിച്ചു. കൈരളി ടിവിയിലെ ഇ 4 എലിഫെന്റിന്റെ അവതാരകനായി പ്രശസ്തനായിരുന്നു അദ്ദേഹം.ഒന്‍പതു നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഹസീന, ജസീന. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകള്‍, മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍.