ആലുവ: ലോകത്തുള്ള അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് നടനും എംപിയുമായ സുരോഷ് ഗോപി. അവരുടെ സര്‍വ്വ നാശത്തിനായി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മതത്തേയും അതപോലെ മറ്റു മതങ്ങളേയും സ്‌നേഹിക്കുന്നുണ്ട്.
ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനതത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പരാമര്‍ശം. വിശ്വാസം കുട്ടികളില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ നല്ലൊരു ആയുധമാണന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനിനേയും ബൈബിളിനേയും മാനിക്കണമെന്നും വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ശക്തികളോട് പൊറുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല. വിശ്വാസം കുട്ടികളില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ നല്ലൊരു ആയുധമാണ്. തന്റെ മതത്തെപോലെ മറ്റു വിശ്വാസങ്ങളേയും ഞാന്‍ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുര്‍ആനിനേയും ബൈബിളിനേയും മാനിക്കണം. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുമ്പില്‍ നി്ന്ന് പ്രാര്ത്ഥിക്കും. അത് എല്ലാവരും ചെയ്യണം. ആരേയും ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തി’. സുരേഷ് ഗോപി പറഞ്ഞു.