Spread the love

മലയാള സിനിമാ താരം ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. ആഡംബരം ഒട്ടും ഇല്ലാതെ തൃപ്പൂണിത്തുറ റജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതിൽ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ആന്‍സൺ വേഷം കൈകാര്യം ചെയ്തിരുന്നു

2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. എബ്രഹാമിന്റെ സന്തതികൾ, ആട് 2, സോളോ, റാഹേൽ മകൻ കോര തുടങ്ങി നിരവധി ചിത്രങ്ങളിൽ ശക്തമായ വേഷത്തിലെത്തി.

Leave a Reply