Spread the love

മുംബൈ: സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് നടന്റെ അറസ്റ്റ്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി ഗോണ്ടിയ അ‍ഡീഷണല്‍ എസ്പി അതുല്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി.

Leave a Reply