ന്യൂഡൽഹി∙ 1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പര രാമായണത്തിലെ രാവണനെ അവിസ്മരണീയമാക്കിയ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. നൂറുകണക്കിന് ഗുജറാത്തി നാടകങ്ങളിലും സിനിമകളിലും അരവിന്ദ് ത്രിവേദി അഭിനയിച്ചിട്ടുണ്ട്.
1991 മുതൽ 1996 വരെ അദ്ദേഹം ലോക്‌സഭാംഗമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഗുജറാത്തിലെ സബർകണ്ഠയിൽനിന്ന് മത്സരിച്ചു വിജയിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.