നടൻ ബാലയും ഭാര്യ കോകിലയും മലയാളികൾക്ക് സുപരിചിതരാണ്. കുക്കിംഗ് വീഡിയോയിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇക്കഴിഞ്ഞ ദിവസം കോകിലേക്ക് 25,000 രൂപയുടെ കാരുണ്യ ലോട്ടറി അടിച്ചിരുന്നു. ഈ സന്തോഷം ഇരുവരും താങ്കളുടെ വ്ലോഗിലെത്തി പ്രേക്ഷകരുമായും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദമ്പതികൾക്ക് വീണ്ടും ലോട്ടറിയടിച്ചെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്..
ഇത്തവണ അടിച്ചിരിക്കുന്നത് ഭാഗ്യതാര ലോട്ടറിയാണ്. 100 രൂപയാണ് അന്‍പത് രൂപയുടെ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്
അതേസമയം ചെറിയ തുകയാണെങ്കിലും ഐശ്വര്യമാണ് വന്നിരിക്കുന്നത് എന്ന് എന്നുപറഞ്ഞ് ദമ്പതികൾ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്. ഇരുവരും നല്ല ജോഡികൾ ആയതുകൊണ്ടാണ് ഭാഗ്യങ്ങൾ തേടി വരുന്നത് എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ മറ്റു ചിലരാകട്ടെ ഇരുവരെയും വിമർശിക്കുന്നുമുണ്ട്. ഇത്ര ചെറിയ തുക കിട്ടിയതൊക്കെ എന്തിനാണ് സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെയും അറിയിക്കുന്നതെന്ന് ഇക്കൂട്ടർ ചോദിക്കുന്നു.








