മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുൻ പങ്കാളി എലിസബത്ത് ഉദയൻ.
പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്താൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നു എന്നും എലിസബത്ത് പറയുന്നു. നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ബാല മറു ചോദ്യം ചോദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
‘പല അധികാരികളുമായും ബാലയ്‌ക്ക് ബന്ധമുണ്ട്. ബാഗിൽ മയക്കുമരുന്ന് വല്ലതും വച്ച് എന്നെ കേസിൽ കുടുക്കുമോയെന്ന് ഭയമുണ്ട്. ബാല പ്രതികാരത്തോടെ കാത്തിരിക്കുകയായിരിക്കും. ഇപ്പോൾ എന്തെങ്കിലും സംസാരിച്ചാൽ പ്രശ്‌നമായാലോ എന്നുകരുതി മിണ്ടാത്തതാണ്. ഞാൻ ആരുമില്ലാത്ത ഒരാളാണ്. കുറച്ച് മാസങ്ങൾ കൂടി കഴിയുമ്പോൾ വണ്ടിയിടിച്ചോ മറ്റോ അവസാനിപ്പിക്കും എന്ന പേടിയുണ്ട്. ആരും അപ്പോഴിതൊന്നും ഓർക്കില്ല.’
‘പലരെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ശത്രുക്കളാക്കുന്ന സ്വഭാവം ബാലയ്‌ക്കുണ്ട്.2008 -2009 കാലത്ത് ബാലയ്‌ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്‌തിരുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ യുഎസിൽ പ്രോഗ്രാം ചെയ്‌തിരുന്നു. അവർ വിളിക്കുന്നതാണ് എന്നായിരുന്നു മറുപടി. എന്റെ മുന്നിൽ വച്ച് ഫോൺ എടുക്കില്ലായിരുന്നു. ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ അയാൾ എന്നെ മുറിയിൽ പൂട്ടിയിട്ടു. എന്നെക്കൂടി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിനുവേണ്ടിയാണ് എന്നെ ചെകുത്താന്റെ വീട്ടിൽ കൊണ്ടുപോയത്. പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവല്ലോ എന്ന് അയാൾ പറഞ്ഞിട്ടുണ്ട്.’