സൂപ്പർതാരം നിവിൻ പോളി, അജു വർഗീസ് അടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ അരങ്ങേറ്റ ചിത്രമായിരുന്നു ജനപ്രിയ സംവിധായകൻ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം. തനിക്കൊപ്പം തുടങ്ങിയവർ എല്ലാം സിനിമയിലും യഥാർത്ഥ ജീവിതത്തിലും പച്ചപിടിച്ചപ്പോൾ നടൻ ഭഗത് പക്ഷേ ഇടയ്ക്കൊന്ന് കാലിടറി. സിനിമ കരിയർ കെട്ടിപ്പടുക്കുന്നതിലും അതേസമയം ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിലും പിഴച്ചതോടെ താൻ കടുത്ത വേദനയിലേക്കും വേദന കടുത്ത വേദനയിലേക്കും മദ്യപാനത്തിലേക്കും തിരിഞ്ഞതുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്
ഇപ്പോഴിതാ സിനിമയിലും യഥാർത്ഥ ജീവിതത്തിലും തനിക്ക് നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും സിനിമ ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണയിൽ വന്ന മാറ്റത്തെക്കുറിച്ചും എല്ലാം തുറന്നു പറയുകയാണ് താരം. രണ്ടാം വിവാഹത്തിന് ശേഷം യഥാർത്ഥ ജീവിതത്തിലും സിനിമ ജീവിതത്തിലും എല്ലാം ആഹ്ലാദത്തോടെ മുന്നേറുകയാണ് നടൻ.
ഭഗത്തിന്റെ വാക്കുകൾ
എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതൊണ് ആദ്യത്തെ ഡിവോഴ്‌സും കാര്യങ്ങളുമൊക്കെ സംഭവിക്കുന്നത്. മെന്റലി ഭയങ്കര ഡൗണ്‍ ആയിപ്പോയി. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങളൊക്കെ പറഞ്ഞുതന്ന് വളര്‍ത്തിയ ആളാണ് ഞാന്‍.
പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് നമ്മുടെ ലൈഫില്‍ ഫിനാന്‍ഷ്യല്‍ പ്രശ്‌നം വരുക അപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.ആ സമയത്ത് കുറേ പടങ്ങള്‍ ഒന്നും നോക്കാതെ ചെയ്യേണ്ടി വന്നു. അപ്പോള്‍ കുറച്ച് വരുമാനം വന്നുതുടങ്ങി. അന്നൊക്കെ തനിച്ചായിരുന്നു. പിന്നെ വേറൊന്നും ചിന്തിക്കാനില്ല, ആരെക്കുറിച്ചും നോട്ടം ഇല്ലാതിരുന്ന സമയത്ത്, റിലേ കട്ടാവുന്ന ഒരു സ്‌റ്റേജ് ഉണ്ടല്ലോ.
ഞാന്‍ കള്ളുകുടിക്കാത്ത ആളായിരുന്നു. പിന്നെ ഭയങ്കര കള്ളുകുടിയായി. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി അതൊന്നും ഇല്ല. നമ്മുടെ മോറല്‍ സൈഡ് നന്നായി കൊണ്ടുപോയാല്‍ നമ്മളെ മാറ്റി നിര്‍ത്തിയവരൊക്കെ നമ്മളെ ചേര്‍ത്തുപിടിക്കും.അലമ്പായി നടക്കുന്ന ഒരാളെ സുഹൃത്താണെന്ന് പറയാന്‍ പോലും പലര്‍ക്കും പറ്റില്ല. പലരാലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് ലൈഫ് തിരിച്ചുകിട്ടി. ഇനി മുന്നോട്ടുപോകണം.
സിനിമ ഇല്ലാതാകുമോ എന്നോര്‍ത്താണ് ഉള്ള സിനിമകള്‍ മുഴുവന്‍ ചെയ്തുകൊണ്ടിരുന്നത്. അതല്ല വേണ്ടെന്നും ഫോക്കസ് കറക്ടാക്കി അതൊന്ന് ലെവലാക്കി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പിന്നീട് മനസിലായി
.








