കൊച്ചി: ചലച്ചിത്രതാരം ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് താരം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്.
കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ബാലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.
കഴിഞ്ഞ ദിവസം നടി മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. നടിയുടെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നൽകാൻ വേണ്ടി എത്തിയപ്പോഴായിരുന്നു ഇരുവരും ചേർന്നുള്ള വീഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
ഏറെ നാളുകൾക്കു ശേഷം ബാല മലയാള സിനിമാ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.