
നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആണ് അന്ത്യം. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് ഓര്‍മ നഷ്ടപ്പെട്ടിരുന്നു. പിന്നാലെ രോഗം ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ നടന്നു. ഗോമതി-കൊച്ചുവേലു ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ‘അമ്മയുടെ ഉള്ളുരുക്കങ്ങള്‍ക്ക്’ എന്ന് കുറിച്ചാണ് താരം പുസ്തകം അമ്മയ്ക്ക് സമര്‍പ്പിച്ചത്.