Spread the love

മലയാള താരങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. വെള്ളിത്തിരയിലെ അഭിനേതാവിനപ്പുറം ഏറ്റവും അടുത്ത അയൽക്കാരനെ പോലെയോ സുഹൃത്തിനെ പോലെയോ നാട്ടുകാരനെ പോലെയോ സിനിമാ താരങ്ങളെ പ്രേക്ഷകർ സ്നേഹിക്കാൻ ശ്രമിക്കാറുണ്ട്. സിനിമയിൽ മെഗാസ്റ്റാറും സൂപ്പർസ്റ്റാറും യൂത്ത് സ്റ്റാറും ഒക്കെയുണ്ട്. സിനിമകളുടെ തുടർച്ചയായ വിജയങ്ങൾ കൊണ്ടും ഓരോ ചിത്രങ്ങൾ കഴിയുന്തോറും മാറ്റുകൂടുന്ന അഭിനവ് കൊണ്ടും ഒന്നിനൊന്ന് മികച്ചവരാണ് മലയാളത്തിലെ താരങ്ങൾ ഓരോരുത്തരും. എന്നാൽ സിനിമയിൽ നമ്മളെ വേറിട്ട കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗദീഷ് ഇപ്പോൾ കരിയറിലെ സെക്കൻഡ് ഇന്നിങ്സിൽ ആണ്. ഒന്നിനോടൊന്ന് ചേർത്ത് വയ്ക്കാൻ കഴിയാത്ത അത്ര വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ താരം തന്റെ കസേര സിനിമയിൽ എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുകയാണ്. ജഗദീഷ് ഒരു എം കോം ബിരുദധാരിയും കേരള സർവകലാശാലയിലെ ഒന്നാം റാങ്ക് കാരനുമാണ്. മറ്റൊരു നടനായ അനൂപ് മേനോൻ തിരുവനന്തപുരം ലോ കോളേജിൽ തന്നെ ബിരുദാനന്ദ ബിരുദാനന്തര പഠനം പൂർത്തിയാക്കി ഒന്നാം റാങ്ക് നേടിയെടുത്താണ് പുറത്തു കടന്നത്. ഇന്ദ്രജിത്ത് സുകുമാരൻ തമിഴ്നാട്ടിൽ നിന്നും ബിടെക് പഠനം പൂർത്തിയാക്കി. നടൻ സുരാജ് വെഞ്ഞാറമൂട് ആകട്ടെ ഐടിഐയിൽ നിന്നും തന്റെ മെക്കാനിക്കൽ ഡിപ്ലോമ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഒന്നാം റാങ്കോടെ നാടകത്തിൽ ബിരുദം നേടിയ ആളാണ്. താരത്തിന് സൈക്കോളജിയിലും ബിരുദമുണ്ട്. ബികോം ബിരുദമാണ് ലാലേട്ടന്റെ യോഗ്യത എങ്കിൽ സിനിമയിൽ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂക്ക ഒരു വക്കിൽ ഉദ്യോഗസ്ഥനായിരുന്നു. തന്റെ ആദ്യചിത്രമായ നന്ദനം പൃഥ്വിരാജ് അഭിനയിക്കുന്നത് ഓസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഐടി ബിരുദം സ്വന്തമാക്കുന്നതിനിടെയാണ്. അതേസമയം സുരേഷ് ഗോപി ഇംഗ്ലീഷ് സാഹിത്യത്തിലും ജയറാം കാലടി ശ്രീശങ്കര കോളേജിൽ നിന്നും ഇക്കണോമിക്സിലും ബിരുദം നേടിയിട്ടുണ്ട്

Leave a Reply