നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ തന്നിൽ നിന്നും പ്രേക്ഷകർ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അതിൽ എങ്ങനെ വെറൈറ്റി കൊണ്ടുവരാം എന്നാണ് തന്റെ ഇപ്പോഴത്തെ ചിന്തയെന്നും പറയുകയാണ് നടൻ. തന്നെ കാണാൻ ഇപ്പോഴും ചെറുപ്പമാണെന്ന് തനിക്കറിയാമെന്ന് പക്ഷേ യാഥാർത്ഥ്യത്തിൽ താൻ ചെറുപ്പം അല്ല എന്നതാണെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ താൻ ഇനിയും ഒരു നായകനായിട്ടും പ്രേമവും കാര്യങ്ങളും ഒക്കെയായി നടന്നാൽ ആളുകൾ ചൂരലുകൊണ്ട് നല്ല അടി തരും എന്ന കാര്യം തനിക്ക് അറിയാം എന്നുമാണ് ജഗദീഷ് പറഞ്ഞത്.
അതുകൊണ്ടുതന്നെ തന്നിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വേഷങ്ങൾ എന്തൊക്കെ അതിൽ എങ്ങനെ വെറൈറ്റി കൊണ്ടുവരാം എന്നൊക്കെയാണ് താൻ ഇപ്പോൾ ആലോചിക്കുന്നത് എന്നും ജഗദീഷ് പറഞ്ഞു. അതേസമയം അച്ഛന്റെ റോളിൽ വേണമെങ്കിൽ ഫ്ലാഷ് ബാക്കിൽ രണ്ടു സീനിൽ ഒക്കെ ഇച്ചിരി റൊമാൻസ് ഒക്കെ ആണെങ്കിലും പ്രേക്ഷകർ സഹിക്കും എന്നും ജഗദീഷ് പറയുന്നു.