നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.
പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. എന്നാൽ പത്രക്കുറിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് വ്യക്തമാക്കി ഭാര്യയും രംഗത്ത് വന്നിരുന്നു. വിഷയത്തിൽ പലതവണ ജയൻ രവിയുമായി തുറന്നു സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവസരം നൽകിയിരുന്നില്ല എന്നും ആരതി തുറന്നുപറയുന്നു. എന്തായാലും ഏറെ വിവാദമായ വിവാഹമോചന പ്രഖ്യാപനത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് തമിഴ്എന്‍റർടൈൻമെന്റ് ജേണലിസ്റ്റ് അനന്തനിപ്പോൾ.
ജയൻ രവിയുടെ പുതിയ ചിത്രം ബ്രദർ ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് പ്രമോഷൻ ചെയ്യേണ്ടതുണ്ട്. റിലീസിന് മുൻപ് ഓഡിയോ ലോഞ്ച് മറ്റ് ഇവന്റുകളും നടത്തണം. എന്നാൽ ഇതിലൊന്നും പെടാതെ ജയൻ രവി മാറിനിൽക്കുകയാണെന്നും ഇങ്ങനെ പോയാൽ വൈകാതെ നടൻ പ്രശാന്തിന്റെ സ്ഥിതി ജയം രവിക്കും സംഭവിക്കും എന്നും അനന്തൻ കുറ്റപ്പെടുത്തുന്നു.
ആരതി ജയൻ രവിയോട് സംസാരിക്കാൻ ശ്രമിച്ചുവെന്നും നടന്റെ വീട്ടിലും പോയി ബന്ധപ്പെട്ടെന്നും എന്നാൽ നടൻ വീടുവിട്ടുപോയ സ്ഥിതിയാണുള്ളതെന്നും പരസ്പരം സംസാരിച്ചു പരിഹരിക്കേണ്ട വിഷയത്തിൽ നടൻ അതിന് തയ്യാറാവുന്നില്ല എന്നും അനന്തൻ കുറ്റപ്പെടുത്തുന്നു. ആരതിയുടെയും ജയം രവിയുടെയും ബന്ധത്തിന് ആധാരം ആയത് ഒരു സിംഗപ്പൂർ യാത്രയാണെന്നും ഇരുവരുടെയും വിവാഹത്തിന് കാരണമായത് നടി ഖുശ്ഭുവാണെന്നും അനന്തൻ പറയുന്നു. അതുകൊണ്ടുതന്നെ തിരുവനരും തമ്മിലുള്ള പ്രശ്നങ്ങളിൽ സ്വാതന്ത്രത്തോടെ ഇടപെടാൻ കഴിയുക നടിക്കാണെന്നും എന്നാൽ ഇവർ മാറിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല എന്നും അനന്തൻ പറയുന്നു. അതേസമയം നടൻ പ്രശാന്തിന്റെ സ്ഥിതി തന്നെ ജയം രവിക്കും വരും എന്നു പറഞ്ഞതിന്റെ കാരണവും അനന്തൻ വിശദീകരിക്കുന്നുണ്ട്. പ്രശാന്ത് മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും കരിയറിൽ നിന്ന് മാറി നിൽക്കുന്നതെന്നും അനന്തൻ ചൂണ്ടിക്കാട്ടുന്നു.