Spread the love
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമര്‍ശനവുമായി നടൻ ജയസൂര്യ.

റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ‍് നൽകണം’ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ വിമര്‍ശനവുമായി നടൻ ജയസൂര്യ. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായി മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

റോഡ് നികുതി അടയ്ക്കാൻ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ടോളുകള്‍ക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്തണം, പലയിടക്കും വളരെക്കാലമായി ടോള്‍ പിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജസ്വലനായ മന്ത്രിയാണ് റിയാസ് എന്നു മന്ത്രിയെ പ്രശംസിച്ചും ജയസൂര്യ വേദിയിൽ പറഞ്ഞു. ഇപ്പോള്‍ റോഡുകള്‍ ഉണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply