Spread the love

രണ്ടാമതും അച്ഛനായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ച്‌ നടന്‍ കാര്‍ത്തി. കഴിഞ്ഞ ദിവസമാണ് നടന്‍ കാര്‍ത്തിയ്ക്കും ഭാര്യ രഞ്ജനിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കാര്‍ത്തി തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നതും.

‘ജീവിതം മാറ്റി മറിച്ച അനുഭവം’ എന്നാണ് കാര്‍ത്തി കുറിച്ചത്. ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ കടത്തിക്കൊണ്ടു വന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വലിയ നന്ദിയെന്നും കാര്‍ത്തി കുറിച്ചിരിക്കുകയാണ്. കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും ദൈവത്തിന് നന്ദിയെന്നും കാര്‍ത്തി പറഞ്ഞു. 2011ലാണ് കാര്‍ത്തി കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തിരിക്കുന്നത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013ലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്‍കിയ പേര്.

Leave a Reply