Spread the love

കൊച്ചി∙ വർണപ്പകിട്ട്, സിഐഡി മൂസ തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലുടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായിരുന്ന നടൻ കസാന്‍ ഖാൻ അന്തരിച്ചതായി റിപ്പോർട്ടുകൾ. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യമെന്ന് വിവിധമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷയാണ് മരണവിവരം പങ്കുവച്ചത്. നടൻ ദിലീപ് ഫെയ്സ്ബുക്കിലൂടെ ആദരാഞ്ജലി അർപ്പിച്ചു. ദ് കിങ്, ഗാന്ധർവം, ഡ്രീംസ്, ഇവൻ മര്യാദരാമൻ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. നിരവധി തമിഴ്, കന്നട ചിത്രങ്ങളിലും വേഷമിട്ടു.

Leave a Reply