Spread the love

ചരിത്രം കുറിച്ചു കൊണ്ടാണ് താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നത്. ശ്വേത മേനോന്‍ ആണ് പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകളെത്തുന്നത്. അമ്മയുടെ പ്രധാന സ്ഥാനങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെ പ്രശംസിച്ച് സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധിപേരാണ് ആശംസയുമായെത്തുന്നത്. ഇതിനിടെ നടന്‍ കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.

‘പെണ്ണുങ്ങള്‍ ഭരിക്കുമെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ ഭരിക്കുമെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. ഏത് നടക്കുമെന്ന് കണ്ടറിയണം. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം” എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ വിഡിയോയുടെ അവസാനം താന്‍ വെറുതെ പറഞ്ഞതാണെന്ന് കൊല്ലം തുളസി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരമൊരു ചോദ്യവുമായെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരെ നടൻ തമാശയാക്കിയതാണെന്നറിഞ്ഞതോടെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്, ചിലർ താരത്തെ വിമര്ശിക്കുന്നുമുണ്ട്. അമ്മ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കൊല്ലം തുളസിയുടെ ഈ മറുപടി

Leave a Reply