ഗ്രീന്‍ലൈറ്റ് എന്ന ഓര്‍മ്മക്കുറിപ്പിലൂടെയാണ് ചെറുപ്പകാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു ഹോളിവുഡ് നടന്‍ മാത്യു മകോനൗഗേ.കൗമാരപ്രായത്തിലാണ് പീഡനത്തിന് ഇരയായത് ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തന്റെ അനുവാദത്തോടെയല്ലായിരുന്നെന്നും താരം പറഞ്ഞു.
15ാം വയസില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഭീഷണിയെ തുടര്‍ന്നാണ്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഞാന്‍ നരകത്തില്‍ പോകുമെന്നാണ് അന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് അറിയാം അതല്ല കേസെന്ന്. മാത്യു കുറിച്ചു.18ാം വയസിലാണ് താരം പീഡനത്തിന് ഇരയാകുന്നത്. തല്ലി ബോധം കെടുത്തി വാനിന്റെ പിന്നാലിട്ടാണ് ഒരു പുരുഷന്‍ ലൈംഗികമായി ഉപയോഗിക്കുന്നത്. അന്ന് 18 വയസായിരുന്നു പ്രായം.
എന്നാല്‍ ഇത്തരത്തില്‍ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ താനൊരു ഇരയാണെന്ന തോന്നലുണ്ടാക്കിയില്ലെന്നാണ് താരം പറയുന്നത്. മറിച്ച് ജീവിതത്തെ കൂടുതല്‍ പോസിറ്റീവായി കാണാന്‍ കാരണമായി. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നടന്‍ ശ്രദ്ധിക്കപ്പെടുന്നത് ഡാസ്ഡ് ആന്‍ഡ് കണ്‍ഫ്യൂസ്ഡ് ആന്‍ഡ് ഡല്ലാസ് ബയ്യേഴ്‌സ് ക്ലബ്ബിലൂടെയാണ്.