Spread the love
നടൻ നെടുമുടി വേണുവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് 73 കാരനായ അദ്ദേഹം.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു.

ഏതുവേഷവുമാകട്ടെ അത് 100 ശതമാനം ഉള്ളിൽത്തൊടുന്ന വിധത്തിൽ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍.

നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്.

ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്.

നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്.

ആ കഥ ഇങ്ങനെ-

മാധ്യമപ്രവർത്തനെന്ന നിലയിൽ സിനിമാ ലൊക്കേഷനിൽ പോവുന്നതും താരങ്ങളെ ഇന്റർവ്യൂ ചെയ്യുന്നതും പതിവായിരുന്നു.

വിധുബാല, അടൂർഭാസി, സുകുമാരൻ, സോമൻ തുടങ്ങി ഒട്ടേറെ പേരുടെ അഭിമുഖമെടുത്തു.

അങ്ങനെ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതായിരുന്നു വേണു.

തന്റെ അഭിമുഖമെടുത്ത ആളോട് ഭരതന് വല്ലാത്തൊരു ഇഷ്ടം തോന്നി.

വൈകുന്നേരം കാണാമെന്ന് പറയുന്നു.

വൈകുന്നേരമെത്തി പാട്ടുപാടുന്നു, കൂടുന്നു. അങ്ങനെ അങ്ങനെ ആ ബന്ധം വളരെ ഉറച്ചുപോയി.

പത്മരാജനാണ് അന്ന് ഭരതനോട്, കാവാലം നാരായണപണിക്കരുടെ നാടകവേദിയിലെ പ്രധാന നടനാണ് നെടുമുടി വേണുവെന്ന് പറഞ്ഞത്.

താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ആരവം എന്നാണ് പേരെന്നും ഭരതൻ വേണുവിനോട് പറഞ്ഞു.
നായകനായി താൻ കണ്ടിരിക്കുന്നത് കമൽ ഹാസനെയാണെന്നും ഭരതൻ പറഞ്ഞു.

എന്നിട്ട് ഇതുകൂടി പറഞ്ഞു, ഇപ്പോൾ ആലോചിക്കുന്നത് കമൽ ഹാസൻ വേണോ എന്നതാണ്.

ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം.

പിന്നെന്താ എന്തും ചെയ്യാമെന്നായിരുന്നു വേണുവിന്റെ മറുപടി

Leave a Reply