ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്ന് നടന്‍ പൃഥ്വിരാജ്. ഇല്ലെങ്കിൽ ആ നടപടികൾ എന്തിനായിരുന്നു എന്ന് ചോദ്യം ഉയരും. സിനിമാ സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണ് എന്നും പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ തന്നെയാണെന്നും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ് കൊച്ചിയില്‍ പുതിയ ചിത്രമായ ‘ജന ഗണ മന’യുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.