മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം ആഘോഷമാക്കി സീരിയൽ-സിനിമാ നടൻ രാജേഷ് ഹെബ്ബാർ. മൻസി സൊങ്കർ ആണ് വധു. ”മനസ് നിറയെ സന്തോഷമാണ്. രണ്ട് കുടുംബങ്ങളുടെ മാത്രമല്ല, സംസ്കാരത്തിന്റെ കൂടി സംഗമമാണ് ഇവിടെ നടന്നത്. മകൻ ഹിന്ദിക്കാരിയെയാണ് കല്യാണം കഴിച്ചത്.ഞങ്ങൾ കർണാടകക്കാരാണ്. കേരളത്തിൽ സെറ്റിൽ ചെയ്തതാണ്. വീട്ടിൽ തുളു ആണ് സംസാരിക്കുന്നത്. മലയാളം നന്നായി അറിയാം. മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത്. ”രാജേഷ് പറയുന്നു.
ടെലിവിഷൻ താരങ്ങളായ ഷോബി തിലകൻ, റെയ്ജൻ രാജൻ, അരുൺ രാഘവ് തുടങ്ങിയവരെല്ലാം കുടുംബസമേതമാണ് എത്തിയത്. ടെലിവിഷൻ മേഖലയിൽനിന്ന് നിരവധിപേർ വിവാഹത്തിൽ പങ്കെടുത്തു.