നടൻ രവികുമാർ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ചെന്നൈയിലെ പോരൂരിൽ നാളെ നടക്കും.മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 70കളിലും 80കളിലും മലയാളികളുടെ മനംകവർന്ന നായകനടനായിരുന്നു. മോഹൻലാൽ ചിത്രമായ ആറാട്ട്, മമ്മൂട്ടി ചിത്രമായ സിബിഐ 5 എന്നിവയിലാണ് അവസാനമായി അഭിനയിച്ചത്.
ഉല്ലാസ യാത്ര (1975) എന്ന ചിത്രത്തിൽ നടനായിട്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. നടനായും സഹനടനായും നൂറിലധികം സിനിമകളിൽ അഭിനയിച്ചു. അങ്ങാടി, അവളുടെ രാവുകൾ, നീലത്താമര, സൈന്യം, കള്ളനും പൊലീസും തുടങ്ങിയവ അദ്ദേഹം പ്രധാന വേഷത്തിലെത്തിയ സിനിമകളാണ്.