മുതിർന്ന സംവിധായകൻ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിൽ മംതയുടെ നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സൈജു കുറിപ്പ്. കാലം 2025ലെത്തിയപ്പോൾ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത നടന്മാരിൽ ഒരാളായി താരം ഇടംപിടിച്ചു. താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള ഹാസ്യ ടച്ചാണ് പ്രേക്ഷകർക്ക് സൈജുവിനെ ഏറെ ഇഷ്ടപ്പെടാൻ കാരണം. ഷൈജു കുറുപ്പിന്റെ അറക്കൽ അബു എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള കോമൺ എലമെന്റ് ആയ കഷ്ടപ്പാടും പ്രാരാബ്ധവും ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലെ പിള്ളേർ ഈയടുത്ത് താരത്തെ പ്രാരാബ്ദം സ്റ്റാർ എന്ന് വിളിച്ച് വൈറലാക്കിയിരുന്നു. ഇതിൽ പ്രതികരിച്ച് സൈജു നൽകിയ രസകരമായ മറുപടിയാണ് വൈറലാകുന്നത്. ജീവിതത്തിൽ രണ്ട് വ്യക്തികളിൽ നിന്ന് വാങ്ങിയ പണം ഞാൻ ഇതുവരെയായിട്ടും തിരികെ കൊടുത്തിട്ടില്ല. എന്റെ അച്ഛന്റെയും ഭാര്യയുടെ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിയ പണം ഇതുവരെ തിരികെ കൊടുത്തിട്ടില്ല. അല്ലാതെ ആരിൽ നിന്നും കടം വാങ്ങിയിട്ടില്ല. ആ തന്നെ എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് ഇപ്പോഴും മനസിലാകാത്ത കാര്യമാണ് എന്നാണ് സൈജു പ്രതികരിച്ചത്.
തന്റെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സൈജു വ്യക്തമാക്കുന്നുണ്ട്.ഒരു സമയത്ത് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പലരും സിനിമയിൽ നിന്ന് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്. അന്ന് ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞവരുടെ സിനിമകളിൽ അടുത്തിടെ ഞാൻ അഭിനയിക്കുകയും ചെയ്തു. അവരോട് എനിക്ക് ദേഷ്യമൊന്നുമില്ല. അങ്ങനെ ദേഷ്യമൊന്നും തോന്നിയിട്ടില്ല സൈജു പറഞ്ഞവസാനിപ്പിച്ചു.