തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളമടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സത്യരാജ്. നടന്റെ വില്ലൻ വേഷങ്ങൾ പലപ്പോഴും വലിയ രീതിയിൽ പ്രശംസിക്കപ്പെടാറുണ്ട്. നടനെയും നടന്റെ സിനിമകളും പ്രേക്ഷകർക്ക് അത്രകണ്ട് പ്രിയവും അടുപ്പവുമാണെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ച് അതികം ആർക്കും അറിവില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് സത്യരാജുമായി ബന്ധപ്പെട്ട് മകൾ ദിവ്യ കുറിച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു.
തന്റെ അമ്മ മഹേശ്വരി കഴിഞ്ഞ നാലര വർഷമായി കോമയിൽ ആണെന്നും തിരക്കുകൾക്കിടയിലും അച്ഛനാണ് അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും ദിവ്യ പറഞ്ഞിരുന്നു. “അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നത് ട്യൂബിലൂടെയാണ്. അമ്മ കിടപ്പിലായതോടെ ഞങ്ങൾ ആകെ തകർന്നു പോയി. അമ്മ വീട്ടിൽ തന്നെയാണ് ഉള്ളത്. എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അമ്മയെ തിരികെ കിട്ടും. എന്റെ അപ്പ നാല് വർഷമായി സിംഗിൾ പാരന്റ് ആണ്”, എന്നും ദിവ്യ പറഞ്ഞിരുന്നു. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറഞ്ഞ് സത്യരാജ് തന്നെ രംഗത്ത് എത്തി.
പ്രാരംഭത്തിൽ അടുത്ത സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും മാത്രമെ ഭാര്യയുടെ കാര്യം അറിയാമായിരുന്നുള്ളൂ. അവൾ കോമയിലായിട്ട് നാലര വർഷമായി. എല്ലാം ചേർന്നതാണല്ലോ ജീവിതം. സിനിമാ തിരക്ക് കുടുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ ഞാൻ കുറവ് വരുത്താറില്ലെന്നും ആയിരുന്നു സത്യരാജ് പറഞ്ഞത്. ഇതിന് പിന്നാലെ നടനെ പ്രശംസിച്ച് പലരും രംഗത്ത് എത്തി. ‘ഇതാണ് ഉത്തമനായ ഭര്‍ത്താവെന്നാ’ണ് ആരാധകര്‍ പറയുന്നത്.