സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന സിനിമയുടെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇന്നലെ രാത്രി നാട്ടുകാര്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. ഉണ്ട’ സംവിധായകൻ ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.