സമീപകാലത്ത് വന്‍ ഹൈപ്പിലെത്തിയ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറില്‍ ഇതുവരെ കാണാത്ത പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം 350 കോടി ബജറ്റിലാണ് ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കങ്കുവയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകളിലെ പുതുമയും കൗതുകവും പ്രേക്ഷക മനസിലേക്ക് ചിത്രത്തെ എത്തിച്ചു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ കഥ മാറി. ആദ്യഷോ കഴിഞ്ഞത് മുതല്‍ വന്‍ നെഗറ്റീവ് ആയിരുന്നു കങ്കുവയ്ക്ക് ലഭിച്ചത്. സൂര്യയ്ക്ക് ട്രോളുകളും വന്നു.
നിലവില്‍ കങ്കുവ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് ജ്യോതികയ്ക്ക് നേരെയാണ് വലിയ തോതില്‍ വിമര്‍ശനം ഉയരുന്നത്. സൂര്യയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് താനാണെന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞത്. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ജ്യോതികയുടെ സിനിമ തെരഞ്ഞെടുപ്പ് ശരിയല്ലെന്നും അതുകൊണ്ടാണ് സൂര്യയ്ക്ക് സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യാനാകാത്തതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇനിയെങ്കിലും ഇത്തരം സിനിമകൾ തെരഞ്ഞെടുക്കരുതെന്നും സൂര്യയെ ഇങ്ങനെ തരംതാഴ്ത്തരുതെന്നും വിമർശനങ്ങളുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ച് കാലങ്ങളായി ജ്യോതികയ്ക്ക് നേരെ വലിയ തോതിൽ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും വരുന്നുണ്ട്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയത് ആയിരുന്നു അതിലൊരു കാര്യം. വിവാഹം കഴിഞ്ഞ ശേഷം സൂര്യയ്ക്ക് ഒപ്പം ചെന്നൈയിൽ ആയിരുന്നു ജ്യോതിക. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് മുംബൈയിലേക്ക താമസം മാറി. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു.