ബാല സംവിധാനം ചെയ്യുന്ന ‘സൂര്യ 41’ എന്ന ചിത്രത്തിനായി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാള്‍ക്ക് നല്‍കി നടന്‍ സൂര്യ. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്. യഥാര്‍ഥ ഹീറോയെന് സൂര്യയെ സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.