Spread the love

 അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ബന്ധു അടക്കം രണ്ടുപേര്‍ വെടിയേറ്റു. രാജ്കുമാര്‍ സിങ്ങും സഹായി അലി ഹസ്സനുമാണ് വെടിയേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ബിഹാറിലെ സഹര്‍സ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. പ്രതികളെ സംബന്ധിച്ച സൂചനകള്‍ ലഭ്യമായെന്നും ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടെ സഹര്‍സ കോളജിനു സമീപത്തുവെച്ച്‌ അക്രമിസംഘം രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു. വഴിയാത്രക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അലി ഹസന്റെ അവസ്ഥ ഗുരുതരമാണ്.

Leave a Reply