Spread the love
നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു.

തൃശൂർ: നടൻ തൃശൂർ ചന്ദ്രൻ എന്നറിയപ്പെടുന്ന പട്ടത്തു ചന്ദ്രൻ അന്തരിച്ചു. 59 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമ, സീരിയൽ, നാടക, മേഖലകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം 2002 ഇൽ ലഭിച്ചു.
ഓച്ചിറ ഗുരുജി, കലാനിലയം,തിരുവനന്തപുരം അതുല്യ, തൃശൂർ ചിന്മയ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തുടങ്ങിയ ട്രോപ്പുകളിൽ നാടക അഭിനേതാവായിരുന്നു.

അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, രസതന്ത്രം, പഴശിരാജ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. വിജയലക്ഷ്മി ആണ് ഭാര്യ.

Leave a Reply