മലയാളികളുടെ പ്രിയതാരം നടന്‍ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. വിവാഹശേഷമുള്ള വധു വരന്മാരുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ വിജിലേഷിനും പ്രിയതമയ്ക്കും ആശംസകളുമായി പ്രിയപ്പെട്ടവരും എത്തി.
മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. സിനിമാ താരത്തിനൊരു വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകരും. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസ് വിജിലേഷിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്ന താരം മാര്‍ച്ച് 29 ന് വിവാഹമാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചു. ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നായ ഇരുവര്‍ക്കും സന്തുഷ്ടമായ ഭാവി ജീവിതം ആശംസിക്കുകയാണ് സുഹൃത്തുക്കള്‍.