Spread the love

സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന സംവിധായക വേഷത്തിലെത്തുന്ന ചിത്രം ‘സിക്കാഡ’യുടെ തമിഴ് പോസ്റ്റർ റിലീസ് ചെയ്ത് നടനും നടികർസംഘം സെക്രട്ടറിയുമായ വിശാൽ.തമിഴടക്കം നാലു ഭാഷകളിൽ റിലീസ്സിനൊരുങ്ങുകയാണ് ചിത്രം.

തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് തയാറെടുക്കുന്നത്. സർവൈവർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ തമിഴ്-മലയാളം സിനിമാസ്വാദകർക്ക് ഒരുപോലെ പരിചിതനായ നടൻ രജിത് ആണ് നായക വേഷത്തിലെത്തുന്നത്. പുതുമുഖ താരം ഗായത്രി മയൂരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ രചനയും നാലു ഭാഷകളിലുമുള്ള വ്യത്യസ്ത ഗാനങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ ശ്രീജിത്ത് തന്നെയാണ്.

പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ എസ്.എ. സ്റ്റുഡിയോ, പിആർഒ എ. എസ് ദിനേശൻ, പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply