തിരുവനന്തപുരത്തെ തന്റെ വീടിനടുത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയും അതിലൂടെ സമയവും നോക്കാതെയുള്ള പാട്ട് വയ്ക്കലും മനസമാധാനം കെടുത്തുന്നുവെന്ന് നടി അഹാന കൃഷ്ണകുമാർ. തന്റെ വീടിന് സമീപത്ത് കെട്ടിവച്ച ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു അഹാനയുടെ വിമർശനം. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുന്നത് പലപ്പോഴും സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു വെന്നും അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്തു പോയി കേട്ടോളുമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
അഹാന പങ്കുവച്ച സ്റ്റോറിയില്‍ ഒന്നില്‍ ഭക്തിഗാനം പ്ലേ ചെയ്യുമ്പോള്‍ മറ്റൊന്നില്‍ അടിപൊളി സിനിമാ ഗാനമാണ് പ്ലേ ചെയ്യുന്നത്. ഇതിനെയും അഹാന വിമര്‍ശിക്കുന്നു. അമ്പലത്തില്‍ പ്ലേ ചെയ്യാന്‍ പറ്റിയ സൂപ്പര്‍ പാട്ട് എന്നാണ് ഈ സ്റ്റോറിക്ക് അഹാന നല്‍കിയിരിക്കുന്ന കുറിപ്പ്.