ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മയാനദിയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റാക്കിയ മലയാളത്തിലെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. ഈ ലോക്ക് ഡൗൺ കാലത്ത് മിക്ക സിനിമ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലും, ആരാധകരുമായി സംസാരിക്കുന്നതിലുമെല്ലാം താരങ്ങൾ സമയം കണ്ടെത്തുന്നു. ഇപ്പോളിതാ അമ്മയെക്കുറിച്ച് സംസാരിക്കുയാണ് താരം..
എന്റെ അമ്മ അല്പം കാർക്കശകാരിയാണ്. ആദ്യമൊക്കെ ഞാൻ പരസ്യത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുന്നതിന് അമ്മയ്ക്ക് ഭയങ്കര എതിർപ്പായിരുന്നു. മൂന്നാല് മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാൻ സിനിമ ഉപേക്ഷിക്കണം. പിജി കോഴ്സ് കഴിഞ്ഞു എംഡി ചെയ്യണം. ഇതുമാത്രമാണ് എപ്പോഴും അമ്മയുടെ പ്രാർത്ഥന. ഉത്തർപ്രദേശിൽ തീർത്ഥാടനത്തിന് പോയതും അത് പ്രാർത്ഥിക്കാനാണ്. പത്ത് വർഷത്തിന് ശേഷമാണ് ഇത്രയും ദിവസം ഞാൻ വീട്ടിൽ നിൽക്കുന്നത്. അമ്മ വിളിക്കുമ്പോൾ പറയും പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് വീട്ടിലെത്തിയപ്പോൾ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തിൽ ട്രക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യണം.
ഫിനാൻഷ്യലി ഇൻഡിപെൻഡന്റാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ. അമ്മയുടെ വിവാഹത്തിന് താലികെട്ട് കഴിഞ്ഞ് അച്ഛന്റെ വീട്ടിലേക്ക് പോകുമ്പോൾ അണിഞ്ഞിരുന്ന നീല കാഞ്ചീപുരം സാരിയുടുത്ത് ഐശ്വര്യ മുന്പ് ചിത്രം പങ്കുവച്ചിരുന്നു. ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ ഐശ്വര്യ ലക്ഷ്മി അവസാനം അഭിനയിച്ചത് ധനുഷ് ചിത്രമായ ജഗമേ താന്തിരത്തിലാണ്.