ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ് അമൃതാ സുരേഷ്. പിന്നണി ഗായികയായി മലയാളത്തിൽ തിളങ്ങിയ താരം പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയാണ്. ഐഡിയ സ്റ്റാർ സിംഗർ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് അമൃത ശ്രദ്ധേയയായത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു അമൃത തിരിച്ചെത്തിയിരുന്നത്. അമൃതാ സുരേഷിനൊപ്പം സഹോദരി അഭിരാമിയും അറിയപ്പെടുന്ന താരമാണ്.ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസ് 2വിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവായിരുന്നു ഇരുവരും. തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചെല്ലാം രണ്ട് പേരും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.അതേസമയം അമൃതാ സുരേഷിന്റെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
എഷ്യയിലെ എറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം അഭിരാമിയും ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ സന്തോഷ വാർത്ത അമൃത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിന് മുൻപ് അമൃതംഗമയ ബാൻഡുമായും അമൃത-അഭിരാമി സഹോദരിമാർ സജീവമായിരുന്നു.അമൃത പാട്ടിലാണ് തിളങ്ങിയതെങ്കിൽ അഭിരാമി നടിയായും അവതാരകയായും ഗായികയായുമൊക്കെ തിളങ്ങിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മൽസരാർത്ഥികളായിരുന്നു ഇരുവരും. ഇത്തവണ ഫൈനൽ വരെ എത്തുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുഫിയും സുജാതയും എന്ന ചിത്രത്തിലെ അമൃതയുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത എല്ലാവർക്കും സുപരിചിതയായത്. മുൻപ് രജിഷാ വിജയൻ പ്രധാന വേഷത്തിൽ എത്തിയ ജൂൺ എന്ന ചിത്രത്തിലെ അമൃതയുടെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി സുരേഷ്. ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയിലൂടെയാണ് അഭിരാമി എത്തിയിരുന്നത്. പിന്നീട് ദുൽഖർ സൽമാന്റെ 100ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും ചെറിയ റോളിൽ അഭിരാമി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും നടി തിളങ്ങിയിരുന്നു.