തമിഴ് നടി ആനന്ദി വിവാഹിതയായി. സോക്രട്ടീസ് ആണ് വരന്‍. വാരങ്കലില്‍വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
സഹ സംവിധായകന്‍ കൂടിയാണ് സോക്രട്ടീസ്. അഗ്നി സിറഗുകള്‍, അലീദ്ദീനിന്‍ അര്‍പുത കാമറ എന്നീ ചിത്രങ്ങളിലെ സഹസംവിധായകനായിരുന്നു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. നിര്‍മാതാവും നടനുമായ ജെഎസ്‌കെ സതീഷ് കുമാറാണ് വിവാഹ ചിത്രം പങ്കുവെച്ചത്.
കായല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് കായല്‍ ആനന്ദി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായികാ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ്, തെലുങ്ക് സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്നതിനിടയിലായിരുന്നു വിവാഹം. സോമ്ബി റെഡ്ഡിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കൂടാതെ അഞ്ച് സിനിമകള്‍ കൂടി തിയറ്ററില്‍ എത്താനുണ്ട്. ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെ തിരക്കേറിയ നായികയായി മാറി.
ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍