കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്.കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്.ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്.തുടർന്ന് ഒത്തിരി സിനിമകളിൽ അഭിനയിച്ച അനുവിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം മാർഗ്ഗം കളിയാണ്
ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.എന്റെ മക്കൾ എന്ന ക്യാപ്‌ഷനിൽ രണ്ട് പൂച്ചകുട്ടികളുടെ ചിത്രമാണ് അനു പങ്കുവെച്ചത്തനിക്ക് 5മക്കളാണ് അനു ഇപ്പോൾ പറയുന്നത്.അനുവിന്റെ വീടാവട്ടെ പൂച്ചകളുടെ പ്രധാന വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.പൂച്ചപ്രേമം കടുത്തതോടെ സുഹൃത്തുക്കൾ അനുവിനെ പൂച്ചാണ്ടിയാക്കിയിരിക്കുകയാണ്.പൂച്ച ആന്റി ലോപിച്ചാണ് പൂച്ചാണ്ടിയിലേക്കെത്തിയത്.ചൗദി ഇനത്തിൽപ്പെട്ട സിംബയായിരുന്നു ആദ്യം അനുവിന് അരികിലേക്ക് എത്തിയത്.പട്ടിയും പൂച്ചയുമൊക്കെ പണ്ടേ തന്നെ തന്റെ ഇഷ്ടക്കാരാണെന്നും സമയക്കുറവ് കാരണം ഒന്നിനേയും വളർത്താനായില്ലെന്നും അനു പറയുന്നു
താൻ മാത്രമല്ല സുഹൃത്തും പൂച്ചകളെ വളർത്തുന്നതിനായി ഒപ്പമുണ്ടെന്നും അനു പറയുന്നു.പൂച്ചകളെക്കുറിച്ചും അവയെ പരിപാലിക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.തിരുവനന്തപുരത്തെ വീട്ടിലിപ്പോൾ 5 പൂച്ചകളാണുള്ളത്.വളർത്തുന്നത് മാത്രമല്ല അവയെക്കുറിച്ച് കൃത്യമായി പഠിക്കുകയും ചെയ്തിട്ടുണ്ട് താരംപറയുന്നു.