ഒരു ലാൽ ജോസ് സിനിമയിലൂടെ മലയാളി മനസുകളിലേക്ക് കയറി വന്ന് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സിനിമകളുടെ ജനപ്രിയത കൊണ്ടും പിന്നീടങ്ങോട്ട് അനുശ്രീ മലയാളികൾക്ക് ഏറ്റവുമടുത്തൊരാളായി മാറുകയായിരുന്നു. അതുകൊണ്ടു തന്നെ അനുശ്രീ ഇങ്ങനെ കല്യാണം കഴിക്കാതെ നടക്കുന്നതും പ്രണയത്തെ കുറിച്ചു വരുന്ന ഗോസ്സിപ്പുകളിലുമൊക്കെ ആരാധകർ കാര്യമായി പ്രതികരിക്കാറുമുണ്ട്.
മുൻപ് ഒരു മിനി സ്‌ക്രീൻ താരവുമായി പ്രണയത്തിൽ എന്ന തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഏറ്റവുമൊടുവിൽ നടന്‍ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടന്‍ ഉണ്ടാവും എന്നുമൊക്കെയുള്ള വാര്‍ത്തകൾ വ്യാപകമായി പ്രചരിച്ചപ്പോഴുമൊക്കെ ഇവ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇരുവരും നല്ല ജോഡികളാണ്, നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടെ എന്നൊക്കെ പലരും സ്നേഹത്തോടെ ചോദിക്കുമായിരുന്നു.ഉണ്ണിയുമായി അനു പ്രണയത്തിൽ ആണെന്നും വൈകാതെ കല്യാണവാർത്ത പ്രതീക്ഷിക്കാമെന്നൊക്കെ മലയാളി മനപായസമുണ്ണുന്നതിനിടെ താങ്കൾക്കിടയിൽ അത്തരം ഒരു ബന്ധമില്ല എന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ താനൊരു പ്രണയത്തിലൂടെ അല്ല കടന്നു പോകുന്നത് എന്ന് വ്യക്തമാക്കി തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് നടി അനുശ്രീ തുറന്നു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
‘വിവാഹം, റിലേഷൻ, പ്രേമിക്കാനുള്ള പ്ലാനുണ്ടോ എന്നീ ടോപ്പിക്കുകൾ ഞാനും അതിഥിയുമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടാവാം അവൾ ഈ ചോദ്യം ചോദിച്ചത്. ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. സങ്കൽപ്പങ്ങളെക്കുറിച്ച് പറയുമ്പോൾ, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയിൽ അഭിനയിക്കുക എന്നതാണ്. നടന്നുപോയി, ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണം ഇല്ലാതെ എന്നെ അഭിനയിക്കാൻ വിടുന്ന ഒരാളാകണം. അതിനാണ് ആദ്യം പരിഗണന നൽകുന്നത്.34 വർഷമായി താമസിക്കുന്ന വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഇപ്പോൾ എനിക്ക് പറ്റണില്ല. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം. അതുകൊണ്ട് ഞങ്ങൾ മാട്രിമോണിയിൽ ഇങ്ങനെ കൊടുക്കും, എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. മറ്റൊരു വീട് വയ്ക്കണമെന്ന ടാസ്‌കൊക്കെയുള്ള വീട്ടിലെ ഇളയ ചെക്കന്മാർ ഉണ്ടാകില്ലേ? അവർ വേറെ വീട് വയ്‌ക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം’- അനുശ്രി പറഞ്ഞു.








