ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യക്തമായ അഭിപ്രായം മലയാളികളുടെ ഇഷ്ട താരം അനുശ്രീയ്ക്കുണ്ട്. സുഹൃത്തുക്കളില്‍ നിന്നൊരാളെയാവും ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് അനുശ്രീ ആഗ്രഹം പങ്കുവെയ്ക്കുന്നത്. എന്നാല്‍ അതാരാണെന്നൊന്നും പറയാറായിട്ടില്ലെന്നും അനുശ്രീ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തില്‍ ഏറെ ആരാധകരുള്ള നടി അനുശ്രീ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ചത്.
പ്രണയം തകർന്നതിൻറെ വേദനകളൊക്കെ അറിഞ്ഞിട്ടുണ്ടെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ സമയമെടുത്തുവെന്നും അനുശ്രീ പറയുന്നു. അന്നനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്നോർക്കുമ്പോൾ ചമ്മൽ തോന്നുന്നുവെന്നും താരം പറയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ട്. പ്രേമം നല്ലൊരു വികാരം തന്നെയാണ്. പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ലെന്നാണ് അനുശ്രീയുടെ അഭിപ്രായം. പരസ്പര ധാരണയുടെ പുറത്തേ പ്രണയം നിലനിൽക്കൂ എന്നും അനുശ്രീ പറയുന്നു.