നടിയെ ആക്രമിച്ച കേസില്‍ തുടന്വേഷണത്തിന് ഒന്നരമാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിചോദിച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപഗത്താണ് സമയം നീട്ടി നല്‍കിയത്. വിചാരണ വൈകിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുത്. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ചിന് കിട്ടിയതാണ്. അതിനാൽ ഇനി തന്റെ ഫോൺ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും ദിലീപ് അറിയിച്ചു.