Spread the love
നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ഏപ്രിൽ 15ന് അവസാനിച്ചിരുന്നു. തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണം ഏപ്രിൽ 15ന് പൂർത്തിയാക്കാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നത്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ നൽകിയെന്ന പരാതിയിൽ എഡിജിപി ഇന്ന് കോടതിയിൽ വിശദീകരണം നൽകും. മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply