മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ‘ഗൗരിശങ്കരം’. സീരിയലിലെ നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന വീണാ നായരെയും പ്രേക്ഷകർക്ക് അത്രതന്നെ പ്രിയങ്കരമാണ്. തൃശൂർ കാരിയായ വീണ കഴിഞ്ഞ ദിവസമാണ് വൈഷ്ണവിന് സ്വന്തമായത്. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൻ വൈറൽ ആണ്. എന്നാൽ നടിവിവാഹ റിസപ്‌ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ചില ഓൺലൈൻ മാധ്യമ പ്രവർത്തകർ പറഞ്ഞ കമന്റും ഇതിന് താരം കൊടുത്ത ചുട്ട മറുപടിയും ആണ് ശ്രദ്ധേയമാകുന്നത്.
വിവാഹശേഷം വൈഷ്ണവിനൊപ്പം വരന്റെ ഗൃഹത്തിലേക്ക് പോകാൻ കാറിലേക്ക് കയറവേ വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ‘കാറിൽ കയറിയിട്ട് കരയൂ’ എന്ന് മാധ്യമപ്രവർത്തകൻ പറയുകയായിരുന്നു. ഇതിൽ രോഷം പൂണ്ട നടി ‘‘സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ’’ എന്ന് പറയുകയായിരുന്നു.. തുടർന്ന് മീഡിയയ്ക്ക് മുഖം കൊടുക്കാതെ വീണ മടങ്ങുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് താരത്തിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുന്നത്.
ആളുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കച്ചവടം ആക്കുന്ന മീഡിയയ്ക്ക് സെലിബ്രിറ്റികളും എല്ലാ വികാരങ്ങളും ഉള്ള സാധാരണ വ്യക്തികൾ ആണെന്ന് മനസ്സിലാക്കി കൊടുക്കുന്ന മറുപടിയായിരുന്നു നടിയുടേത് എന്നാണ് സോഷ്യൽ മീഡിയയിൽ പിന്തുണയായി പലരും പറയുന്നത്.