കൊച്ചിയിലെ ഷോപിങ് മാളില്‍വച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒളിവില്‍ പോയത് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ യുവാക്കളായ ഇര്‍ഷാദും ആദിലും. നടിയെ കണ്ടത് ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും യുവാക്കള്‍ പറഞ്ഞു.
മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. നടിയാണെന്ന് മനസിലായപ്പോള്‍ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നും ഇര്‍ഷാദും ആദിലും വ്യക്തമാക്കി.