ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി ചിത്രാ നായര്‍. സുമലത ടീച്ചര്‍ എന്ന ആ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ ഒന്നായിരുന്നു. ചിത്രാ നായര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ്. ലെനീഷാണ് ചിത്രാ നായരുടെ വരൻ.
ലെനീഷ് ആര്‍മി ഏവിയേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ കാര്യം ചിത്രയാണ് അറിയിച്ചതും. ലെനീഷിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകൻ ഉണ്ട്. ചിത്രാ നായരുടെ മകൻ അദ്വൈതും വിവാഹ ചടങ്ങില്‍ സാന്നിദ്ധ്യമായിരുന്നു.
അതേസമയം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയാണ് ചിത്രാ നായര്‍ വേഷമിട്ടതില്‍ ഒടുവിലത്തേത്.രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് സംവിധാനം.ന്നാ താൻ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.